കളമശ്ശേരി ഗവ. ഐടിഐ ക്യാംപസില്‍ അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സുകൾ

Feb 3, 2023 at 12:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കൊച്ചി: കളമശ്ശേരി ഗവ. ഐടിഐ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന ഗവ:അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിങ് സിസ്റ്റം (എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ നടത്തുന്ന അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സുകളായ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്, ഡൊമസ്റ്റിക് ഹോം അപ്ലയന്‍സസ്, ടൂള്‍ ആന്റ് ഡൈ മേക്കിംഗ്, മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ഓട്ടോകാഡ് ആന്റ് ത്രിഡിഎസ് മാക്‌സ്(കമ്പ്യൂട്ടര്‍ എയ്ഡഡ് ഡ്രാഫ്റ്റിംഗ്) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു. അപേക്ഷകള്‍ എ.വി.ടി.എസ് കളമശ്ശേരിയില്‍ നേരിട്ട് നല്‍കാം. ഐ.ടി.ഐ ട്രേഡുകള്‍ (എന്‍ടിസി) പാസായവര്‍ക്കോ/ ഡിപ്ലോമ/ഡിഗ്രിയുള്ളവര്‍ക്കോ/മൂന്ന് വര്‍ഷത്തെ പ്രാക്ടിക്കല്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പോടു കൂടിയോ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2557275, 9847964698 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

കോഴ്‌സുകള്‍ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്:-കാലാവധി എട്ട് ആഴ്ച, യോഗ്യത: ഇലക്ട്രീഷ്യന്‍/ വയര്‍മാനില്‍ മൂന്ന് വര്‍ഷത്തെ പ്രായോഗിക പരിചയം അല്ലെങ്കില്‍ എന്‍ടിസി (ഐടിഎ). ഡൊമസ്റ്റിക് അപ്ലയിന്‍സസ് മെയിന്റനന്‍സ് (ഇലക്ടിക്കല്‍):- കാലാവധി നാല് ആഴ്ച, യോഗ്യത: ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍/ എംആര്‍ടിവി, എംആര്‍എസി / മെക്കാനിക് ജനറല്‍ ഇലക്ട്രോണിക്സില്‍ മൂന്ന് വര്‍ഷത്തെ പ്രായോഗിക പരിചയം അല്ലെങ്കില്‍ എന്‍ടിസി (ഐടിഐ). ടൂള്‍ ആന്റ് ഡൈ മേക്കിംഗ്:- 12 കാലാവധി ആഴ്ച, യോഗ്യത: ഫിറ്റര്‍/ടര്‍ണര്‍/മെഷീനിസ്റ്റ്/ടൂള്‍ ആന്റ് ഡൈ മേക്കിംഗ്/ഇന്‍സ്ട്രുമെന്റ് മെക്കാനിക് അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമ എന്നിവയില്‍ മൂന്ന് വര്‍ഷത്തെ പ്രായോഗിക പരിചയം അല്ലെങ്കില്‍ എന്‍ടിസി (ഐടിഐ). മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്:-കാലാവധി നാല് ആഴ്ച, യോഗ്യത: ഫിറ്റര്‍ ടര്‍ണര്‍/മെഷീനിസ്റ്റില്‍ മൂന്ന് വര്‍ഷത്തെ പ്രായോഗിക പരിചയം അല്ലെങ്കില്‍ എന്‍ടിസി (ഐടിഐ). കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (ഓട്ടോകാഡ് ആന്റ് ത്രിഡിഎസ്മാസ്‌ക്):-കാലാവധി ആറ് ആഴ്ച, യോഗ്യത: തൊഴില്‍ ദാതാക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍/ഐടിഐ/ഐടിസി/എന്‍എസി/ ഡിപ്ലോമ ഇന്‍ എഞ്ചിനീയറിങ് എന്നിവയുള്ളവര്‍.

\"\"

Follow us on

Related News