പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം: അപേക്ഷ ഫെബ്രുവരി 15വരെ

Feb 1, 2023 at 6:57 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

എറണാകുളം: പിന്നാക്ക വിഭാഗ വികസന വകുപ്പിനു കീഴിലുള്ള പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിൽ പ്രവേശനത്തിന് അവസരം. എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ/ സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടിയ ഒ.ബി.സി/ എസ്.ഇ.ബി.സി/ ഒ.ഇ.സി/ ഒ.ബി.സി(എച്ച്) വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികൾക്കാണ് പ്രവേശനം. എറണാകുളം കാക്കനാട് പോലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാന ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള oകെട്ടിടത്തിലാണ് പോസ്റ്റ്‌മെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിക്കുന്നത്. സംസ്ഥാന ഹൗസിങ് ബോർഡുമായി സഹകരിച്ച് പ്രവർത്തനമാരംഭിക്കുന്ന ഹോസ്റ്റലിൽ അഡ്മിഷൻ ലഭിക്കുന്നതിന് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസിൽ സമർപ്പിക്കണം. ഇത് സംബന്ധിച്ച വിശദ വിവരങ്ങടങ്ങിയ വിജ്ഞാപനം, അപേക്ഷാഫോം എന്നിവ http://bcdd.kerala.gov.in, http://egrantz.kerala.gov.in എന്നീ വെബ്‌സെറ്റുകളിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

\"\"

Follow us on

Related News