SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: ഈ വർഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം കൊല്ലം സ്വദേശി ആദിത്യ സുരേഷിന്. കൊല്ലം ഏഴാംമൈൽ സ്വദേശി ടി.കെ.സുരേഷും
രഞ്ജിനിയുടെയും ഇളയ മകനായ ആദിത്യ
കുന്നത്തൂർ വിജിഎസ്എസ് അംബികോദയം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കലാരംഗത്തെ മികവിനാണ് പതിനഞ്ചുകാരനായ ആദിത്യക്ക്
പുരസ്‌കാരം.
ഒരു ലക്ഷം രൂപയും മെഡലും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം തിങ്കളാഴ്ച
ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ
സമ്മാനിക്കും. . അസ്ഥികൾ പൊട്ടുന്ന ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട് എന്ന അപൂർവ രോഗമുള്ള ആദിത്യ. നാലാം വയസ്സിൽ വാക്കുകൾ ഉറച്ചുപറയാൻ
തുടങ്ങുന്നതിനു മുൻപേ ആദിത്യ ഇതിനോടകം 200ൽ അധികം സംഗീത പരിപാടികൾ അവതരിപ്പിച്ചു. കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിനു പദ്യോച്ചാരണത്തിൽ എ ഗ്രേഡും നേടി. സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചു.