SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: പത്താം ക്ലാസ് തുല്യത പരീക്ഷ പാസ്സായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി. സാക്ഷരതാ മിഷന്റെ തുല്യത കോഴ്സിലൂടെയുള്ള തുടർപഠന സൗകര്യം പ്രയോജനപ്പെടുത്തിയാണ് 73കാരിയായ ലീന ആന്റണി പത്താം തരം പരീക്ഷയെഴുതി പാസ്സായത്. ഈ സൗകര്യത്തിലൂടെ പരീക്ഷയെഴുതി പാസ്സായ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 12നാണ് സാക്ഷരതാ മിഷന്റെ തുല്യത പരീക്ഷ ലീന ആന്റണി എഴുതിയത്. മഹേഷിന്റെ പ്രതികാരം അടക്കമുള്ള സിനിമകളിൽ അഭിനയിച്ച ലീനയ്ക്ക് അന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആശംസകൾ നേർന്നിരുന്നു. പല കാരണങ്ങളാൽ പഠനം പാതിവഴിയിൽ മുടങ്ങിയ നിരവധി പേരാണ് സാക്ഷരതാ മിഷന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തി പഠനം പൂർത്തിയാക്കിത്.
.. \”പ്രായം വെറും നമ്പർ മാത്രമെന്ന് വെറുതെ പറയുന്നതല്ല കേട്ടോ\”.. സംസ്ഥാന സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ ഈ 73-കാരിയെ നിങ്ങൾക്കെല്ലാവർക്കുമറിയാം. ചേർത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സിനിമാ – നാടക നടി ശ്രീമതി ലീന ആന്റണി പരീക്ഷ എഴുതിയത്. ശ്രീമതി ലീന ആന്റണി ഏവർക്കും ഒരു മാതൃകയാണ്. അഭിനന്ദനങ്ങൾ\”.. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.