SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ ക്ലാസ്മുറികളിൽ ആൺ,പെൺ വ്യത്യാസം പ്രകടമാക്കുന്ന സീറ്റ് ക്രമീകരണം ഒഴിവാക്കണമെന്ന് എൻസിഇആർടിയുടെ നിർദേശം. സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാം എന്ന നിർദേശവും എൻസിഇആർടി പുറത്തിറക്കിയ കരട് മാർഗ്ഗ രേഖയിൽ പറയുന്നു. ആൺ, പെൺ വേർതിരിവു വ്യക്തമാക്കുന്ന സംബോധനകൾ ഒഴിവാക്കണമെന്നും എല്ലാവരെയും കുട്ടികളെ, വിദ്യാർഥികളേ എന്ന് അഭിസംബോധന ചെയ്യണമെന്നും നിർദേശമുണ്ട്. ട്രാൻ
ജെൻഡർ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂളുകളിൽ ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകാൻ പാടില്ല.
പ്രത്യേക ക്യൂ സംവിധാനവും കലാ-കായിക വിനോദങ്ങളിൽ ലിംഗ വിവേചനവും ഉണ്ടാകരുതെന്നും എൻസിഇആർടിയുടെ പുതിയ ജെൻഡർ ന്യൂട്രൽ കരട് മാർഗ
രേഖയിൽ നിർദേശമുണ്ട്.
ട്രാൻസ്ജെൻഡർ വിഭാഗത്തിലെ
കുട്ടികൾക്കും സൗകര്യപ്രദമായ
പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും കരട്
മാർഗരേഖയിൽ നിർദേശമുണ്ട്.
വിദ്യാർഥികൾക്ക് കാലാവസ്ഥയ്ക്കു യോജിച്ച ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ സ്കൂളുകൾക്ക് അവതരിപ്പിക്കാം. 16 അംഗ കമ്മിറ്റിയാണ് മാർഗ രേഖ തയാറാക്കിയത്.