SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
കൊല്ലം : സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞ് ഒട്ടേറെ സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്ക്. കൊല്ലം ഉമയനല്ലൂരിലാണ് അല്പസമയം മുൻപ് അപകടം ഉണ്ടായത്.
മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡരികിലെ മതിലിൽ ഇടിച്ചാണ് ബസ് മറിഞ്ഞത്. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം.