SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ. ഹയർസെക്കന്ററി സ്കൂൾ അധ്യാപകരുടെ 2021-22 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് ശേഷം നിലനിൽക്കുന്ന ഒഴിവുകളിലേക്ക് അഡ്ജസ്റ്റ്മെന്റ് ട്രാൻസ്ഫറിനുളള
അപേക്ഷകൾ ഓൺലൈൻ ആയി ഇപ്പോൾ സമർപ്പിക്കാം.അപേക്ഷകൾ ജനുവരി 16മുതൽ മുതൽ 18ന് വൈകിട്ട് 5വരെ വ്യവസ്ഥകൾക്ക് വിധേയമായി സമർപ്പിക്കാം. http://dhsetransfer.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. താഴെ പറയുന്ന കാര്യങ്ങൾ പാലിക്കണം.
- ഹയർസെക്കന്ററി അദ്ധ്യാപക തസ്തികയിൽ നിലവിൽ ജോലി ചെയ്തു വരുന്ന എല്ലാ
അദ്ധ്യാപകർക്കും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ് (3 വർഷ സർവ്വീസ് ബാധകമല്ല). - 23/05/2022 ൽ നടപ്പിലാക്കിയ പൊതുസ്ഥലംമാറ്റത്തിനു ശേഷം നിലവിൽ വന്നിട്ടുളള conditional ഒഴിവുകളുടെയും നിലവിലുളള ഓപ്പൺ വേക്കൻസികളുടെയും ലിസ്റ്റ്
സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. - പ്രസ്തുത സ്ഥലംമാറ്റ അപേക്ഷയിൽ എല്ലാ അദ്ധ്യാപകർക്കും ജനറൽ വിഭാഗത്തിൽ മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ കഴിയുളളൂ.
- അഡ്ജസ്റ്റ്മെന്റ് ട്രാൻസ്ഫർ ലഭിക്കുന്ന എല്ലാ അദ്ധ്യാപകരുടേയും സ്റ്റാറ്റസ് കണ്ടീഷണൽ ആയിരിക്കും.
- 23/05/2022 ലെ പൊതുസ്ഥലംമാറ്റ ഉത്തരവിന് ശേഷം LWA/deputation ൽ നിന്നും rejoin ചെയ്തിട്ടുളള എല്ലാ അദ്ധ്യാപകരുടേയും, പി.എസ്.സി മുഖേന ജോലിയിൽ പ്രവേശിച്ചവരുടേയും, പ്രിൻസിപ്പൽ transfer/promotion മുഖേന excess ആയിട്ടുളളതും ഉത്തരവിൽ conditional status എന്ന് സൂചിപ്പിച്ചിട്ടുളളതുമായ അദ്ധ്യാപകരുടേയും തസ്തികകൾ conditional ഒഴിവുകളായി adjustment transfer ന് പരിഗണിക്കുന്നതാണ്.
Batch shifted ആയിട്ടുളളതും മതിയായ പിരീഡുകൾ ഇല്ലാത്തതുമായ സ്കൂളുകളിലെ തസ്തികകളിലേക്ക് അപേക്ഷിക്കുവാൻ കഴിയുന്നതല്ല. - എല്ലാ അദ്ധ്യാപകർക്കും പരിധിയില്ലാതെ സ്കൂളുകൾ
ഓപ്ഷൻ ആയി നൽകാവുന്നതാണ്. - എല്ലാ അദ്ധ്യാപകരും dhsetransfer site ൽ employee login ചെയ്ത് ട്രാൻസ്ഫർ
അപേക്ഷ ബന്ധപ്പെട്ട പ്രിൻസിപ്പാളിന് forward ചെയ്യേണ്ടതും ആയത് Principal verify ചെയ്ത ശേഷം Directorate ലേയ്ക്ക് forward ചെയ്തു എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. ഒരിക്കൽ സമർപ്പിച്ചു കഴിഞ്ഞ അപേക്ഷകളിലെ ഓപ്ഷനിൽ മാറ്റം വരുത്തുവാനോ
അപേക്ഷ delete ചെയ്യുവാനോ കഴിയുന്നതല്ല. - പ്രിൻസിപ്പൽ ഇല്ലാത്ത സ്കൂളുകളിൽ Principal in charge ന്റെ id യിൽ നിന്നു തന്നെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. Principal in charge ആയിട്ടുളള അദ്ധ്യാപകന്
Institutional Level Approver Id ഇല്ലായെങ്കിൽ ആയത് ലഭ്യമാകുന്നതിനായി Principal
in charge ന്റെ പേര്, പെൻ, വിഷയം, സ്കൂൾ കോഡ് എന്നിവ സഹിതം ചുവടെ സൂചിപ്പിക്കുന്ന mall Id കളിലേക്ക് അടിയന്തിരമായി അറിയിക്കേണ്ടതാണ്. - Employee/Institutional Level Approver എന്നിവയിൽ login ചെയ്യുവാൻ സാധിക്കാത്ത അദ്ധ്യാപകർ/ പ്രിൻസിപ്പാൾമാർക്ക് \” FORGOT PASSWORD\’ എന്ന ഓപ്ഷൻ മുഖേന
Password reset ചെയ്ത് login ചെയ്യാവുന്നതാണ്. dhsetransfer site ൽ നൽകിയിട്ടുളള ഫോൺ നമ്പറിലേക്കായിരിക്കും ആയത് സംബന്ധിച്ച SMS ലഭ്യമാകുന്നത്.
അപേക്ഷ സമർപ്പിക്കുന്ന എല്ലാ ഹയർസെക്കന്ററി സ്കൂൾ അദ്ധ്യാപകരും മേൽ
നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സമയബന്ധിതമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഇ മെയിൽ വിലാസം
transferabc3@gmail.com
(Districts:Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam,
Idukki, Ernakulam
transferadb3@gmail.com
(Districts:Thrissur,
Palakkad, Malappuram,
Kozhikode, Kannur, Wayanad, Kasaragod)