SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
ദുബായ്: യുഎഇയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കൾക്ക് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികൾ. അർഹരായ 25 പ്രവാസികളുടെ പെൺ മക്കൾക്കാണ് സ്‍കോളര്‍ഷിപ്പ് നൽകുക. പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളുടെ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്. നിലവിൽ പ്ലസ്ടു ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികളുള്ള രക്ഷിതാക്കൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാം. യുഎഇയിലുള്ള പ്രവാസികളെയാണ് സ്കോളർഷിപ്പിനായി പരിഗണിക്കുക. അപേക്ഷകർ 050 906 7778 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന ചോദ്യാവലിക്കുള്ള മറുപടി, ഒരു വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായി പരിശോധിച്ചാണ് അർഹരായ 25 പേരെ തെരഞ്ഞെടുക്കുന്നത്. രക്ഷിതാവിനും, മകൾക്കും അപേക്ഷിക്കാം. ഫെബ്രുവരി 15നകം അപേക്ഷ നൽകണം. മാർച്ച് 8ന് വനിതാ ദിനത്തിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുമെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ്സിന്റെ എംഡിയായ ഹസീന നിഷാദും, ചെയർമാൻ നിഷാദ് ഹുസൈനും അറിയിച്ചു.