SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഎസ്എസ്, യുഎസ്എസ് നേടിയ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക വിതരണം 4വർഷമായി മുടങ്ങിക്കിടക്കുന്നു. ആകെ 8 കോടിയോളം രൂപയാണ് ഇത്തരത്തിൽ വിദ്യാർഥികൾക്ക് ലഭിക്കാനുള്ളത്.
കൊറോണ വ്യാപനത്തെ തുടർന്നാണ് തുക വിതരണം സ്തംഭിച്ചതെന്ന് പറയുന്നുണ്ടെങ്കിലും പ്രതിസന്ധികൾ മറികടന്നിട്ടും നടപടി ഉണ്ടായിട്ടില്ല.
മുൻവർഷങ്ങളിലെ സ്കോളർഷിപ്പ് വിജയികളുടെ സർട്ടിഫിക്കറ്റ് പോലും സ്കൂളുകളിൽ ഇതുവരെ എത്തിയിട്ടില്ലെന്ന് പരാതിയുണ്ട്. നാലാം ക്ലാസിലെ എൽഎസ്എസ് ജയിക്കുന്ന വിദ്യാർഥികൾക്ക് 5,6,7 ക്ലാസുകളിലെ പഠന സഹായത്തിന് 1000 രൂപ വീതവും ഏഴാം ക്ലാസിൽ യുഎസ്എസ് ലഭിക്കുന്ന വിദ്യാർഥികൾക്ക് 8,9,10 ക്ലാസുകളിലെ പഠന സഹായത്തിന് 1500 രൂപ വീതവുമാണ് സ്കോളർഷിപ്പ് നൽകുന്നത്.
4വർഷം മുൻപ് യുഎസ്എസ് നേടിയ വിദ്യാർത്ഥി പ്ലസ് വൺ ക്ലാസിൽ എത്തിയിട്ടും സ്കോളർഷിപ്പ് തുക ലഭിച്ചിട്ടില്ല. കഴിഞ്ഞവർഷം മാത്രം 10,372 കുട്ടികളാണ് എൽഎസ്എസ് നേടിയത്. യുഎസ്എസ് നേടിയവരുടെ എണ്ണം10,511ആണ്. സംഭവം ചൂണ്ടിക്കാട്ടി കുട്ടികളുടെ മാതാപിതാക്കൾ വിദ്യാഭ്യാസവകുപ്പിനെ സമീപിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെ ബാങ്ക്
അക്കൗണ്ടുകളിലേക്ക് സ്കോളർഷിപ്പ് തുക നേരിട്ടു നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനുള്ള ഒരു നടപടികളും ഉണ്ടായിട്ടില്ല.