SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തേഞ്ഞിപ്പലം:ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ സര്‍വകലാശാലാ കാമ്പസില്‍ നടക്കുന്ന വിദൂരവിഭാഗം കലാ-കായികമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മത്സര ഇനങ്ങളുടെ വിശദവിവരങ്ങളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്കും വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ http://sdeuoc.ac.in ലഭ്യമാണ്. ജനുവരി 15 ആണ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയതി. കായിക മേളയില്‍ 18 ഇനങ്ങളും കലാമേളയില്‍ 52 ഇനങ്ങളുമാണുള്ളത്. കലാമേളയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് വ്യക്തിഗത സ്റ്റേജ് ഇനത്തില്‍ 3, വ്യക്തിഗത സ്റ്റേജിതര ഇനത്തില്‍ 4, ഗ്രൂപ് ഇനത്തില്‍ 3 എന്നിങ്ങനെയും കായികമേളയില്‍ വ്യക്തിഗത ഇനത്തില്‍ 2 എന്നിങ്ങനെയുമാണ് പരമാവധി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. കായികമത്സരങ്ങള്‍ ജനുവരി 31, ഫെബ്രുവരി 1 നും ഫെബ്രുവരി 2 ന് സ്റ്റേജിതര കലാമത്സരങ്ങളും ഫെബ്രുവരി 3,4 ന് സ്റ്റേജ് ഇനകലാമത്സരങ്ങളുമാണ് നടത്തുക.
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക പിഴ കൂടാതെ 31 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി 3 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം വര്‍ഷ അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.