പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്ബോള്‍ : കാലിക്കറ്റിന് ജയത്തോടെ തുടക്കം

Jan 9, 2023 at 3:56 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തേഞ്ഞിപ്പലം:രാജസ്ഥാനിലെ കോട്ട സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ ഫുട്ബോള്‍ മത്സരത്തില്‍ കാലിക്കറ്റിനു ജയത്തോടെ തുടക്കം. ലീഗ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജബല്‍പുര്‍ റാണി ദുര്‍ഗവതി സര്‍വകലാശാലയെയാണ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് പരാജയപ്പെടുത്തിയത്. കാലിക്കറ്റിനു വേണ്ടി കളിയുടെ 27-ാം മിനിറ്റില്‍ ഷംനാദ് ആദ്യ ഗോള്‍ നേടി. 32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സഫ്നീത് രണ്ടാം ഗോള്‍ കരസ്ഥമാക്കി. 52-ാം മിനിറ്റില്‍ സനൂപും, 68-ാം മിനിറ്റില്‍ ഷംനാദും 75-ാം മിനിറ്റില്‍ അക്ബര്‍ സിദ്ധിഖും കാലിക്കറ്റിന് വേണ്ടി വല കുലുക്കി. കളിയിലെ മികച്ച താരമായി കാലിക്കറ്റിന്റെ അക്ബര്‍ സിദ്ധീഖ് തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച കൊല്‍ക്കത്ത അദമാസ് യൂണിവേഴ്സിറ്റിയുമായാണ് കാലിക്കറ്റിന്റെ മത്സരം. യു.കെ. നിസാമുദ്ധീന്‍ നായകനായ സര്‍വകലാശാലാ ടീമിന്റെ മുഖ്യ പരിശീലകന്‍ സതീവന്‍ ബാലനാണ്. സഹപരിശീലകന്‍ : മുഹമ്മദ് ഷഫീക്, മാനേജര്‍ : ഷിഹാബുദീന്‍, ഫിസിയോ : ഡെന്നി ഡേവിസ് എന്നിവരാണ്.

\"\"

Follow us on

Related News