SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോഴിക്കോട്: 61-മത് സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിന് ഉടൻ തിരിതെളിയും. രാവിലെ 8.30ന് വിക്രം മൈതാനിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു പതാക ഉയർത്തും. അഞ്ചുദിനം നീളുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിക്രം മൈതാനിയിലെ പ്രധാന വേദിയടക്കം 24 വേദികളും പ്രതിഭകളെയും കലാസ്വാദകരെയും വരവേൽക്കുന്നതിന് സജ്ജമായി. അധ്യാപകർ, വിദ്യാർഥികൾ,എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ഉദ്യോഗസ്ഥർ, യുവജനങ്ങൾ തുടങ്ങി വലിയ വളണ്ടിയർ സേന തയ്യാറായിട്ടുണ്ട്. പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വിഭാഗങ്ങൾ തുടങ്ങി വകുപ്പുകളെല്ലാം ഏകോപിതമായി കലോത്സവത്തിനായി പ്രവർത്തിക്കുന്നതാണ്.
നിശ്ചയിക്കപ്പെട്ട വേദികളിൽ നിശ്ചിത സമയത്ത് കലാ മത്സരങ്ങൾ ആരംഭിക്കുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ വേദികളിലും ഇതിനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രതിഭകൾക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാസ്വാദകർ കൂടി വലിയതോതിൽ കോഴിക്കോട് എത്തും. കലോത്സവത്തിന്റെ ആവേശം കോഴിക്കോട് പൂർണമായും ഏറ്റുവാങ്ങി കഴിഞ്ഞു. കോഴിക്കോടിന്റെ കലാപരമ്പര്യം ഈ കലോത്സവത്തെ വലിയ വിജയമാക്കുന്നതിൽ പ്രധാന ഘടകമാകും.
മേളയിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികളുടെ താമസ സൗകര്യത്തിനായി 20 അക്കോമഡേഷൻ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. മത്സരത്തിനെത്തുന്ന വിദ്യാർത്ഥി- വിദ്യാർത്ഥിനികളുടെ യാത്രയ്ക്കായി 30 വാഹനങ്ങൾ \”കലോത്സവ വണ്ടി\” എന്ന പേരിൽ അലങ്കരിച്ച് ഉപയോഗിക്കുന്നുണ്ട്. നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും കലോത്സവത്തിനായി സജ്ജമാണ്.