SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോഴിക്കോട്:സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തിയ ആദ്യ സംഘത്തിന് ഉജ്ജ്വല സ്വീകരണം. ഒരു മണിയോടെ ജനശതാബ്ദി എക്സ്പ്രസ്സിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കലാപ്രതിഭകളെ മന്ത്രിമാരായ വി.ശിവൻകുട്ടി, പി.എ മുഹമ്മദ് റിയാസ്, എം.എൽ.എമാരായ ഇ.കെ വിജയൻ, പി.ടി.എ റഹീം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കോഴിക്കോടൻ ഹൽവയും, റോസാപ്പൂവും, മുല്ല മാലയുമെല്ലാം അതിഥികൾക്കായി ഒരുക്കിയിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച കുട്ടികളെ കലോത്സവ വണ്ടികളിൽ നിശ്ചിത സ്ഥലങ്ങളിൽ എത്തിച്ചു. റെയിൽവേ സ്റ്റേഷൻ ബസ്സ് സ്റ്റാൻ്റ് എന്നിവിടങ്ങളിൽ എത്തുന്നവർക്ക് കലോത്സവ വേദികളിലെത്താൻ ഹെൽപ്പ് ഡെസ്ക്കുകളും യാത്രാ സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന മത്സരാർത്ഥികൾക്ക് വേദികളിൽ എത്താൻ പ്രത്യേകം വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.