SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: പ്രവാസികളുടെ മക്കൾക്ക് ഉപരിപഠനത്തിനായി നോർക്ക റൂട്ട്സ് നൽകുന്ന ഡയറക്ടേഴ്സ് കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. സ്കോളർഷിപ്പിന് ജനുവരി 7വരെ അപേക്ഷിക്കാം. സാമ്പത്തിക ഭദ്രതയില്ലാത്ത പ്രവാസികളുടെ മക്കൾക്കാണ് സ്ക്കോളർഷിപ്പ് അനുവദിക്കുക. കുറഞ്ഞത് രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലിചെയ്ത ഇസിആർ (എമിഗ്രേഷൻ ചെക്ക് റിക്വയേഡ്) കാറ്റഗറിയിൽ ഉൾപ്പെട്ടവരുടെയും രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവരുടെ മക്കളുടെ ഉപരിപഠനത്തിനാണ് സ്കോളർഷിപ്പ് അനുവദിക്കുക.
വാർഷികവരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുത്. 2022-23 അധ്യയന വർഷത്തിൽ പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവരാകണം അപേക്ഷകർ. ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകൾക്ക് ചേർന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. പഠിക്കുന്ന പരീക്ഷയിൽ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാർക്കുള്ളവരും റെഗുലർ കോഴ്സിന് പഠിക്കുന്നവർക്കും മാത്രമേ ആനുകൂല്യം ലഭിക്കൂ. കേരളത്തിലെ സർവകലാശാലകൾ
അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായിരിക്കണം പഠനം. നോർക്ക ഡയറഴ്സ് സ്കോളർഷിപ് പദ്ധതിക്കായി സംസ്ഥാന സർക്കാർ വിഹിതവും നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് വിഹിതവും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. അർഹരായവർക്ക് http://scholarship.norkaroots.org വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് 0471 2770543, 2770500, 2770528 നമ്പറുകളിൽ ബന്ധപ്പെടാം.
ടോൾ ഫ്രീ നമ്പറിലോ 18004253939 (ഇന്ത്യക്കകത്തുനിന്ന്) വിദേശത്തുനിന്ന്
918802012345.