പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

പുതിയ കാലത്തിന് അനുസരിച്ച് അധ്യാപക പരിശീലനത്തിൽ പുന:ക്രമീകരണം; മികവിന്റെ അടിസ്ഥാനത്തിൽ പ്രമോഷനെന്നും മന്ത്രി

Dec 14, 2022 at 4:21 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിൽ അധ്യാപക പരിശീലനം പുനക്രമീകരിച്ചതായി മന്ത്രി വി.ശിവൻകുട്ടി. ഹൈസ്കൂൾ വിഭാഗം നവാധ്യാപക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചവർക്ക് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് കുട്ടികളെ മുന്നോട്ടു നയിക്കാനും സഹായിക്കാനും വേണ്ടിയുള്ള അവസരമായി പരിശീലന ഉള്ളടക്കത്തെ ഉപയോഗപ്പെടുത്താൻ കഴിയണം. ഇത്തരം പരിശീലന പങ്കാളിത്തവും അതിലെ മേന്മകളും അധ്യാപകരുടെ സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അടിസ്ഥാനമാക്കാൻ സർക്കാർ ആലോചിച്ചു കൊണ്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

\"\"


പരിശീലനത്തിനു പോകരുത് എന്ന് പറയുന്നവർ അധ്യാപകരുടെ ഗുണമേന്മ കുറയ്ക്കണമെന്ന അഭിപ്രായക്കാരാണ്.
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ചർച്ചാ ക്കുറിപ്പിനെപ്പോലും അശ്ലീലം കലർന്ന മനസ്സോടെ കാണുന്നത് കാഴ്ചയുടെ കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
നവാധ്യാപക പരിശീലന സംഗമത്തിന്റെ സംസ്ഥാന കോഡിനേറ്റർ ഡോ. എം.ടി. ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ SCERT ഡയറക്ടർ ആർ.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ. എ. എസ്. അധ്യാപകരോട് സംവദിച്ചു. സ്കോൾ കേരള വൈസ് ചെയർമാൻ ഡോ.പി. പ്രമോദ് , SIET ഡയറക്ടർ ബി. അബുരാജ്, എസ്. എസ്.കെ. സ്‌റ്ററ്റ് പ്രോഗ്രാം ഓഫീസർ എ.കെ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. എസ്.സി.ഇ. ആർ.ടി. റിസർച്ച് ഓഫീസർ സജീവ് തോമസ് നന്ദി പ്രകാശിപ്പിച്ചു. 11 ജില്ലകളിലായി നടക്കുന്ന അധ്യാപക സംഗമങ്ങൾ ഡിസം. 18 നും കോഴിക്കോട് ജില്ലയിൽ 22 നും അവസാനിക്കും.

\"\"

Follow us on

Related News