SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം:പൊതുവിദ്യാലയങ്ങൾ മികവുറ്റതാക്കുന്നതിൽ അധ്യാപക സംഘടനയായ കെഎസ്ടിഎ വലിയ സംഭവനയാണ് നൽകി വരുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് കെഎസ്ടിഎ എന്നും മന്ത്രി പറഞ്ഞു.
കെഎസ്ടിഎയുടെ \’\’കുട്ടിക്കൊരു വീട്\’\’ പദ്ധതി തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ മുട്ടത്തറ നടുവത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ സബ് ജില്ലയിലും അർഹതപ്പെട്ട ഒരു കുട്ടിയ്ക്ക് സുരക്ഷിതമായ ഒരു വീട് വച്ച് നൽകുക എന്ന കെഎസ്ടിഎയുയുടെ പദ്ധതിയാണ് \’കുട്ടിക്കൊരു വീട്\’. ഈ പദ്ധതി എന്തുകൊണ്ടും അനുകരണീയ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. \”കുട്ടിയ്ക്കൊരു വീട് \”എന്ന ഈ പദ്ധതിയുടെ ആദ്യഘട്ടമായി 67വീടുകൾ പൂർത്തിയാക്കി.
