പ്രധാന വാർത്തകൾ
കനത്ത മഴ തുടരുന്നു: കൂടുതൽ ജില്ലകളിൽ നാളെ അവധിപ്ലസ് വൺ മൂന്നാം അലോട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെ രാവിലെ 10മുതൽസ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്സംസ്ഥാനത്ത് മഴ ശക്തമാകും: വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ റെഡ് അലേർട്ട്ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രിപ്ലസ് വൺ അവസാന അലോട്മെന്റ് നാളെ: ക്ലാസുകൾ 18മുതൽഇനി നിങ്ങൾക്കും ടീച്ചർ പ്ലസ് ആകാം: സർട്ടിഫൈഡ് ട്രെയിനർ പ്രോഗ്രാം ഇതാസ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻപ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെവിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്

ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ അക്കൗണ്ട്സ് ഓഫീസര്‍: വാക്-ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 16ന്

Dec 12, 2022 at 4:59 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരളയുടെ ഹെഡ് ഓഫീസില്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. 32,000 രൂപ പ്രതിമാസ വേതന നിരക്കില്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദാനന്തര ബിരുദം (കൊമേഴ്സ്)/ സി.എ. ഇന്റെര്‍/ സി.എം.എ. ഇന്റെര്‍ (അല്ലെങ്കില്‍) ഐ.സി.ഡബ്ല്യൂ.എ ഇന്റെര്‍/ എം.ബി.എ-ഫിനാന്‍സ് എന്നിവയാണ് യോഗ്യത. റ്റാലി സോഫ്റ്റ് വെയര്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ അക്കൗണ്ടിങില്‍ പരിജ്ഞാനം എന്നിവയാണ് മറ്റ് യോഗ്യതകള്‍. സമാന യോഗ്യതയുള്ള തസ്തികയില്‍ കുറഞ്ഞത് 5 വര്‍ഷം പ്രവൃത്തിപരിചയം. പ്രായപരിധി 2023 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.

\"\"

ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, വിശദമായ ബയോഡേറ്റ എന്നിവ സഹിതം 16ന് രാവിലെ 9.30 മണിക്ക് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള, സണ്ണി ഡയല്‍, മീഡ്സ് ലൈന്‍, യൂണിവേഴ്സിറ്റി. പി.ഒ, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. ബയോഡേറ്റ ഡിസംബര്‍ വൈകിട്ട് 4.30ന് മുമ്പായി http://infoshmkerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ തപാല്‍ മുഖേനയോ അയയ്ക്കേണ്ടതാണ്. ഫോണ്‍: 0471-2330857.

\"\"

Follow us on

Related News