SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം:കൈറ്റ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ ഡിസംബർ 23മുതൽ കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യും. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 110 സ്‌കൂളുകളുടെ ഫ്ളോർ ഷൂട്ടിന്റെ ഉദ്ഘാടനം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത്, യുണിസെഫ് അഡ്വൈസർ ഡോ. പീയൂഷ് ആന്റണി, പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻ, ഡോ. എം.പി. നാരായണനുണ്ണി, ഡോ. ഷാനവാസ്. കെ എന്നിവർ പങ്കെടുത്തു. റിയാലിറ്റി ഷോയുടെ രണ്ടാം റൗണ്ടും പൂർത്തിയാക്കി ഗ്രാന്റ് ഫിനാലെ ഫെബ്രുവരി അവസാനം സംഘടിപ്പിക്കും.