പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ചയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം: രജിസ്‌ട്രേഷൻ 30വരെ

Dec 4, 2022 at 2:01 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: പരീക്ഷാ പേ ചർച്ച ജനുവരി ആദ്യവാരത്തിൽ നടക്കും. ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അവസരമുണ്ട്. ചർച്ചയിലേക്ക് തിരഞ്ഞെടുക്കാനായി ഓൺലൈൻ എഴുത്തുമത്സരത്തിൽ പങ്കെടുക്കണം. ഇതിനായി ഡിസംബർ 30 വരെ സമയമുണ്ട്.

\"\"

9മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും അധ്യാപകർ,
രക്ഷിതാക്കൾ എന്നിവർക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ
http://innovateindia.mygov.in/ppc-2023/
എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ
ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന 2050
പേർക്ക് എൻസിഇആർടിയുടെ
പ്രശസ്തിപത്രവും പ്രധാനമന്ത്രി
എഴുതിയ എക്സാം വാരിയർ എന്ന
പുസ്തകവും ലഭിക്കും. മത്സരത്തിൽ
പരമാവധി വിദ്യാർഥികളുടെ
രജിസ്ട്രേഷൻ ഉറപ്പാക്കണമെന്ന് രാജ്യത്തെ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://cbse.gov.in/ സന്ദർശിക്കുക.

\"\"

വിദ്യാർഥികൾക്കുള്ള എഴുത്തുമത്സരവിഷയങ്ങൾ
🌐സ്വാതന്ത്ര്യസമര സേനാനികൾ
🌐നമ്മുടെ സംസ്കാരം നമ്മുടെ അഭിമാനം
🌐എന്റെ പുസ്തകം എന്റെ പ്രചോദനം
🌐പരിസ്ഥിതി സംരക്ഷണം

🌐വരുംതലമുറകൾക്കായി
🌐എന്റെ ജീവിതം എന്റെ ആരോഗ്യം
🌐എന്റെ സ്റ്റാർട്ടപ്പ് സ്വപ്നം
🌐സ്റ്റെം വിദ്യാഭ്യാസം
🌐കളിപ്പാട്ടങ്ങളും കളികളും
അടിസ്ഥാനമാക്കിയുള്ള സ്കൂൾ
അധ്യാപനം

അധ്യാപകർക്കുള്ള എഴുത്തു മത്സര വിഷയങ്ങൾ

🌐നമ്മുടെ പൈതൃകം
🌐പരിസ്ഥിതി പഠനം
🌐നൈപുണ്യവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം
🌐പാഠ്യപദ്ധതി ഭാരം കുറയുമ്പോൾ
പരീക്ഷയെ ഭയപ്പെടേണ്ടതില്ല
🌐ഭാവിയിലെ വിദ്യാഭ്യാസ വെല്ലുവിളികൾ

രക്ഷിതാക്കൾക്കുള്ള എഴുത്തുമത്സരവിഷയങ്ങൾ
🌐എന്റെ കുട്ടി, എന്റെ ടീച്ചർ
🌐മുതിർന്നവർക്കുള്ള വിദ്യാഭ്യാസം.

\"\"

Follow us on

Related News