മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് സഹായകരമായ രീതിയിൽ \’സ്കൂൾ വാർത്ത\’ പുറത്തിറക്കിയ ഈ വർഷത്തെ ലഘുലേഖ മലപ്പുറം തിരൂരിൽ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കലോത്സവ വേദിയിൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി.രമേശ് കുമാർ ലഘുലേഖ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ പി. കെ. രതീഷ് ഏറ്റുവാങ്ങി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപകാരപ്രദമായ ഫോൺ നമ്പറുകളും മുഖ്യമന്ത്രിയുടെയും ഡൽഹി എയിംസ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവിധ സർവകലാശാലകളുടെയും ഫോൺ നമ്പർ അടക്കമുള്ളതാണ് സ്കൂൾ വാർത്തയുടെ 2023ലെ ലഘുലേഖ.
പ്രകാശന ചടങ്ങിൽ മീഡിയ & പബ്ലിസിറ്റി കൺവീനർ ഡോ.എ.സി പ്രവീൺ, കോ-ഓഡിനേറ്റർ മനോജ് ജോസ്, വൈസ് ചെയർമാൻമാരായ അബ്ദുൾ നാസിർ.എ.പി, രഞ്ജിത്ത് വി.കെ എന്നിവർ പങ്കെടുത്തു.