SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം:പോളിടെക്നിക്കുകളിലൂടെ നടപ്പാക്കുന്ന \’കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ത്രൂ പോളിടെക്നിക്ക് (സി.ഡി.റ്റി.പി)\’ പദ്ധതിയുടെ ഭാഗമായ സൗജന്യ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. ടേണിങ് ആൻഡ് ബേസിക്സ് ഓഫ് സി.എൻ.സി., അലുമിനിയം ഫാബ്രിക്കേഷൻ, സർവേയിങ്, ഇലക്ട്രിക്കൽ ഹോം അപ്ലയിൻസ് സർവീസിങ് കോഴ്സുകളിലാണ് ഒഴിവുകൾ. താത്പര്യമുള്ളവർ ഡിസംബർ ഒന്നിനകം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സി.ഡി.റ്റി.പി. ഓഫീസിൽ ബന്ധപ്പെടുക. ഫോൺ : 8089484085