പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരം

Dec 6, 2025 at 4:14 pm

Follow us on

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ‘എഡ്യൂക്കേഷൻ ടെക്നോളജി ട്രാൻസ്‌ഫോർമേഷൻ അവാർഡ്’. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിലാണ് അവാർഡ് പ്രഖ്യാപനം. കേരളത്തിലെ സ്‌കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ നിർമിതബുദ്ധി അധിഷ്ഠിത ‘സമഗ്ര പ്ലസ് എ ഐ’ ലേണിംഗ് പ്ലാറ്റ്ഫോമിനാണ് ഈ ദേശീയ അംഗീകാരം. ഡിസംബർ 5ന് ഭുവനേശ്വറിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാര വിവരം സംഘാടകർ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്തിനെ അറിയിച്ചു. കുട്ടികൾക്ക് ഓരോരുത്തർക്കും അവരുടെ പഠനനിലവാരത്തിനനുസരിച്ച് പഠനം ക്രമീകരിക്കുന്നതിന് സഹായിക്കുന്ന എ.ഐ പ്ലാറ്റ്ഫോമാണ് ‘സമഗ്ര പ്ലസ്’. ഇതിനായി ചാറ്റ് ബോട്ട് സംവിധാനം, ക്വിസ്, ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട വിവിധ കളികൾ, സ്പീച്ച് അസിസ്റ്റന്റ്, വിലയിരുത്തൽ സംവിധാനങ്ങൾ തുടങ്ങിയ മൊഡ്യൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമിതബുദ്ധിയുടെ അൽഗോരിതം പക്ഷപാത ആശങ്കകൾ ഇല്ലാതെ പൂർണമായും കരിക്കുലം ചട്ടക്കൂടിനകത്തു നിന്നുകൊണ്ടാണ് കൈറ്റ് ‘സമഗ്ര പ്ലസ് എ ഐ’ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടുള്ളത്.

Follow us on

Related News