SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: വിമുക്തഭടന്മാരുടെ
മക്കൾക്കും വിദ്യാർത്ഥിയായ ഭാര്യക്കും സൈനിക ക്ഷേമവകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മുഴുവൻസമയ പ്രഫഷണൽ കോഴ്സുകൾക്ക്
പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ
50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.
സൈനിക ക്ഷേമവകുപ്പിന്റെ മറ്റു സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ
ഡിസംബർ 25നകം ജില്ല സൈനിക ക്ഷേമ ഓഫിസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471
2472748 എന്ന നമ്പറിൽ ബന്ധപ്പെടുക.