കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഓണറേറിയത്തില്‍ വര്‍ധനവ്

Nov 23, 2022 at 4:48 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഓണറേറിയത്തില്‍ 3,000രൂപ വര്‍ധനവ്. നിലവില്‍ 9,000രൂപയാണ് ഓണറേറിയമായി ലഭിക്കുന്നത്. നിലവില്‍ സംസ്ഥാനത്താകെ 383 കമ്യൂണിറ്റി കൗണ്‍സിലര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ ജന്‍ഡര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിഡിഎസ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാരാണ് കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍. ഇവര്‍ക്ക് 12 ദിവസം മാത്രമാണ് ചുമതലകള്‍ നല്‍കാന്‍ സാധിച്ചിരുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് പുതിയ തീരുമാനം.

\"\"

ബിരുദയോഗ്യതയോ, അഞ്ച് വര്‍ഷം കുടുംബശ്രീ ജന്‍ഡര്‍ പ്രവര്‍ത്തനങ്ങളില്‍ റിസോഴ്സ് പേഴ്സണ്‍മാരായി സേവനമനുഷ്ഠിച്ചതോ ആയ കുടുംബശ്രീ അംഗങ്ങളില്‍ നിന്നാണ് കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പ്. സൈക്കോളജി, സോഷ്യല്‍ വര്‍ക്കര്‍ വിഷയങ്ങളില്‍ അക്കാദമിക് യോഗ്യതയുള്ളവര്‍ക്കും കമ്യൂണിറ്റി കൗണ്‍സിലര്‍ അവസരമുണ്ട്.

\"\"

Follow us on

Related News