പ്രധാന വാർത്തകൾ
മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾകെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനംമലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യംപൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശംഎസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരംഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദയാത്ര: പുതുക്കിയ നടപടിക്രമങ്ങൾ

Nov 19, 2022 at 1:33 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ പുതുക്കിയ നടപടിക്രമങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി വിനോദയാത്ര പോകുന്നതിന്റെ ഒരാഴ്ച്ച മുമ്പ് വാഹനത്തിന്റെ വിശദാംശങ്ങൾ ആർ.ടി.ഒ അല്ലെങ്കിൽ ജോയിന്റ് ആർ.ടി.ഒക്ക് നൽകണം. വിനോദയാത്ര പോകുന്നതിന് ഒരാഴ്ച്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആർ.ടി.ഒ അല്ലെങ്കിൽ ജോയിന്റ് ആർ.ടി.ഒ മുമ്പാകെ പരിശോധിപ്പിച്ചിരിക്കണം.

\"\"

നിശ്ചിത മാതൃകയിലുള്ള ഫോമിൽ തയ്യാറാക്കിയ വാഹന പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പുകൾ വാഹന ഉടമ/ഡ്രൈവർ എന്നിവർക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം. വാഹന പരിശോധനാ റിപ്പോർട്ട് വാഹനത്തിന്റെ ഡ്രൈവർ യാത്രയിൽ ഉടനീളം സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പരിശോധനക്ക് ഹാജരാക്കേണ്ടതുമാണ്.

\"\"

വാഹന പരിശോധനാ റിപ്പോർട്ട് ആ പ്രത്യേക വിനോദയാത്രക്ക് മാത്രമാണ് ബാധകം. വാഹന പരിശോധനയുടെ പേരിൽ സ്ഥാപന മേധാവികൾ വാഹന ഉടമയ്‌ക്കോ ഡ്രൈവറിനോ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കരുതെന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശത്തിൽ പറയുന്നു.

\"\"

Follow us on

Related News