SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റില്‍ പ്രധാന്‍മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റില്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജര്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം. ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദം/എംഎസ്.സി സുവോളജി/എം.എസ്.സി മറൈന്‍ സയന്‍സ്/ എം.എസ്.സി മറൈന്‍ ബയോളജി/ ഫിഷറീസ് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം/ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസില്‍ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം തുടങ്ങിയവയാണ് യോഗ്യത. ഫിഷറീസ്, അക്വ കള്‍ച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലകളില്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. പ്രതിമാസ വേതനം – 70,000 രൂപ.
സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം/ഫിഷറീസ് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ കുറഞ്ഞത് ഡിപ്ലോമ എന്നീവയാണ് യോഗ്യതകള്‍. കൂടാതെ ലാര്‍ജ് സ്‌കേല്‍ ഡേറ്റ് പ്രൊസസിങ്, മാനേജ്മെന്റ് മേഖലകളില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടാകണം. ഇരു തസ്തികകളിലേക്കും പ്രായപരിധി- 45 വയസ്.
അപേക്ഷ സമര്‍പ്പിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍ ഓഫ് ഫിഷറീസ്, ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, ഫോര്‍ത്ത് ഫ്ളോര്‍, വികാസ് ഭവന്‍, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ നവംബര്‍ 25ന് മുമ്പ് തപാലില്‍ ലഭ്യമാക്കണം.