പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

\’ഹരിതവിദ്യാലയം\’ വിദ്യാഭ്യാസ റിയാലിറ്റിഷോ: 110 സ്‌കൂളുകൾ പ്രാഥമിക പട്ടികയിൽ

Nov 16, 2022 at 8:17 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: കൈറ്റ് – വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന \’ഹരിതവിദ്യാലയം\’ റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് 110 സ്‌കൂളുകളെ തെരഞ്ഞെടുത്തു. 753 സ്‌കൂളുകളാണ് സീസൺ 3- ൽ പങ്കെടുക്കുന്നതിന് അപേക്ഷിച്ചിരുന്നത്. 47 പ്രൈമറി സ്‌കൂളുകളും 63 ഹൈസ്‌കൂളുകളുമാണ് ഹരിതവിദ്യാലയം സീസൺ 3- യുടെ പ്രാഥമിക ലിസ്റ്റിലുള്ളത്. 12 സ്‌കൂളുകളുമായി പാലക്കാട് ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്‌കൂളുകൾ. മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ നിന്ന് 11 വീതവും കാസറഗോഡ്, കൊല്ലം, എറണാകുളം ജില്ലകളിൽ നിന്ന് 10 വീതവും സ്‌കൂളുകൾ മികവുകൾ പങ്ക് വയ്ക്കും. കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്ന് 7, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട 6, തൃശൂർ, ഇടുക്കി 5, വയനാട് 4 എന്നീ തരത്തിലാണ് പങ്കാളിത്തം.

\"\"

ഈ സ്‌കൂളുകളിൽ നേരിട്ടുള്ള പരിശോധന കൂടി ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാന തുക. ഫൈനൽ റൗണ്ടിലേക്ക് 10 സ്‌കൂളുകളാണ് തെരഞ്ഞെടുക്കപ്പെടുക. ഇവർക്ക് 2 ലക്ഷം രൂപ വീതവും മറ്റു പ്രാഥമിക റൗണ്ടിലെത്തുന്ന സ്‌കൂളുകൾക്ക് 15000 രൂപ വീതവും ലഭിക്കും.

\"\"

പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കൈറ്റ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ മുതൽ കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ ഹരിതവിദ്യാലയം റിയാലിറ്റിഷോ സീസൺ 3-യുടെ സംപ്രേഷണം ആരംഭിക്കും. തെരഞ്ഞെടുത്ത സ്‌കൂളുകളുടെ ലിസ്റ്റ് http://hv.kite.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷിച്ച സ്‌കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്‌കൂളുകളെ തെരഞ്ഞെടുത്തിട്ടുള്ളത്

\"\"
    .

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...