പ്രധാന വാർത്തകൾ
ഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവം

അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ: സ്കൂളുകൾക്ക് വെബ്സൈറ്റ് വഴി ഇൻഡന്റ് ചെയ്യാം

Nov 15, 2022 at 7:12 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള(2023-24) സ്കൂൾ പാഠപുസ്തകങ്ങൾ ഓൺലൈൻ വഴി ഇൻഡന്റ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. ഒന്നുമുതൽ10വരെ ക്ലാസ്സുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് KITE Kerala Infrasrtucture and Technology for Education (IT@School) വെബ്സൈറ്റ് വഴി http://kite.kerala.gov.in ഇൻഡന്റ് ചെയ്യാം.

\"\"

സർക്കാർ/എയിഡഡ്/ടെക്നിക്കൽ സ്കൂളുകൾക്കും അംഗീകാരമുള്ള അൺ എയിഡഡ്/സി.ബി.എസ്.ഇ/നവോദയ സ്കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് രേഖപ്പെടുത്താം. 2023-24 അദ്ധ്യയന വർഷത്തിൽ ഒന്നാം വാല്യം 288 ടൈറ്റിലുകളും, രണ്ടാം വാല്യം 183 ടൈറ്റിലുകളും, മൂന്നാം വാല്യം 20 ടൈറ്റിലുകളും ഉൾപ്പെടെയുള്ള
പാഠപുസ്തകങ്ങളാണുള്ളത്. എല്ലാ പ്രധാന അധ്യാപകരും അവരുടെ സ്കൂളിന് ആവശ്യമായ പാഠപുസ്തകങ്ങൾ കൃത്യ സമയത്തിനുള്ളിൽ ഇൻഡന്റ് ചെയ്യണം. ഇൻഡന്റിംഗ് നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ജനറൽ എഡ്യൂക്കേഷന്റെ ഔദ്യേഗിക വെബ്സൈറ്റിലും (http://education.kerala.gov.in) എല്ലാ വിദ്യാഭ്യാസ (ഉപ ഡയറക്ടർ, ജില്ലാ,ഉപജില്ലാ) ആഫീസുകളിലും ലഭ്യമാണ്.

\"\"

Follow us on

Related News