SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ കോഴ്‌സ് സപ്പോര്‍ട്ട് ഏജന്റുമാരാകാന്‍ അവസരം. ഇന്റേണ്‍ഷിപ്പ് വ്യവസ്ഥിതിയില്‍ വനിതകളെയാണ് ഈ തസ്തികയിലേക്ക് നിയമിക്കുന്നത്. സ്ത്രീകള്‍ക്കായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സര്‍വീസിലാണ് കോള്‍ സപ്പോര്‍ട്ട് ഏജന്റ് ആകാന്‍ അവസരമുള്ളത്.

രണ്ടുവര്‍ഷത്തേക്കുള്ള പാനലാണ് തയ്യാറാക്കുക 3ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി.
ഒന്നാം ക്ലാസോടെ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 25വയസ്സ്. സ്‌റ്റൈപ്പന്‍ഡ് ആയി ലഭിക്കുക 10,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 23. വിശദവിവരങ്ങള്‍ http://kswdc.org സന്ദര്‍ശിക്കുക.

0 Comments