SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് ഫെല്ലോ, പ്രൊജക്ട് അസിസ്റ്റന്റ് തസ്തികകളില്‍ ഒഴിവ്. താത്കാലിക നിയമനമാണ്. പ്രൊജക്ട് ഫെല്ലോ തസ്തികയില്‍ രണ്ടും പ്രൊജക്ട് അസിസ്റ്റന്റില്‍ ഒന്നും ഒഴിവാണുള്ളത്.

പ്രൊജക്ട് ഫെല്ലോ തസ്തികകയ്ക്ക് അഗ്രികള്‍ച്ചര്‍/ ഫോറസ്ട്രി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. പ്രായപരിധി 36 വയസ്സ്.താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 24ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം.

പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസം 19000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. പ്രായപരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 21ന് രാവിലെ 10ന് തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം.

0 Comments