editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലംഡിപ്ലോമ ഇൻ എജ്യൂക്കേഷൻ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27മുതൽ: അപേക്ഷ 5വരെഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെനൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാംഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനംഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഫലംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: മാർച്ച് 31വരെ അവസരം9വരെയുള്ള ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ് 2ന്: സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ‘സ22’ സംഗീത, നൃത്ത, വാദ്യോപകരണ കലാസമന്വയത്തിനു തുടക്കം

Published on : November 12 - 2022 | 2:23 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന  ‘സ22’, സംഗീത, നൃത്ത വാദ്യോപകരണ കലാ സമന്വയത്തിനു തുടക്കമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു മേള ഉദ്ഘാടനം ചെയ്തു.   സർക്കാർ സംഗീത ഫൈൻ ആർട്സ് കോളേജ് വിദ്യാർഥികളുടെ സർഗാത്മക പ്രകടനങ്ങൾ അരങ്ങേറുന്ന കലാമേള നാളെ (നവംബർ 13) സമാപിക്കും. കമ്പോള സംസ്‌കാരം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് തനത് സാംസ്‌കാരിക കലകൾ അതിന്റെ സത്ത ഉൾക്കൊണ്ടുകൊണ്ട് അവതരിപ്പിക്കാനും ആസ്വദിക്കാനുമായി  ഒന്നിക്കുക എന്നത് പ്രസക്തിയുള്ള കാര്യമാണെന്നും  അടുത്തവർഷം കലാമേള മത്സരമായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സർഗാത്മകതകൊണ്ട് ലഹരിയെ നേരിടുക എന്ന മുദ്രാവാക്യം സമൂഹത്തിൽ ഉയർത്തുവാൻ ലഹരിമുക്ത കേരളം ക്യാംപെയിനിലൂടെ കഴിഞ്ഞിട്ടുണ്ട്.

കലാപരിശീലനം വ്യക്തിപരമായ അച്ചടക്കം നൽകുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  സ്‌കൂൾ ഫോർ നോളഡ്ജ്, എസ്തെറ്റിക്സ് ആൻഡ് പെർഫോമൻസ് എന്ന മികവിന്റെ കേന്ദ്രം സ്ഥാപിക്കാൻ  സർക്കാർ ഉദ്ദേശിക്കുന്നു. സൗന്ദര്യ ശാസ്ത്രത്തിന്റെ എല്ലാ തലങ്ങളെയും തൊടുന്ന തരത്തിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി  ആർ.എൽ.വി. കോളേജിന് ഒരു കോടി രൂപ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. പാഴ് വസ്തുക്കളിൽനിന്ന് സർഗാത്മക സൃഷ്ടികൾ നിർമിക്കുന്നതിനും കലാസൃഷ്ടികൾക്ക് ആവശ്യമായി വരുന്ന അസംസൃക്ത വസ്തുക്കൾ വിപണിയിൽ എത്തിക്കുകയുമാണ് ഈ മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് വഴി ലക്ഷ്യമിടുന്നത്.

ഫ്രീഡം വാൾ പദ്ധതിയിലൂടെ നഗരത്തിലെ ചുവരുകളിൽ ചിത്രങ്ങൾ ആലേഖനം ചെയ്ത വിദ്യാർഥികളെ പ്രശംസിച്ച മന്ത്രി,  കലാപഠനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിവിധങ്ങളായ സാധ്യകളാണ് മുന്നിലുള്ളതെന്നും ഓർമപ്പെടുത്തി. അഡ്വ. വി. കെ. പ്രശാന്ത് എം. എൽ. എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഗ്നേശ്വരി, തിരുവനന്തപുരം സംഗീത കോളേജ് പ്രിൻസിപ്പാൾ  പ്രൊഫ. വീണ വി. ആർ, തൃപ്പൂണിത്തുറ  ആർ. എൽ. വി സംഗീത ഫൈൻ ആർട്സ് കോളേജ്  പ്രിൻസിപ്പാൾ പ്രൊഫ. രാജലക്ഷ്മി ആർ, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. നാരായണൻകുട്ടി കെ., സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ബൈജുഭായ് ടി. പി എന്നിവർ  സംബന്ധിച്ചു.

0 Comments

Related News