SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണ ത്തിന് ശേഷമുള്ള പുതിയ പാഠപുസ്തകങ്ങൾ 2025-26 അധ്യയന വര്‍ഷം മുതൽ. 2025 ജൂൺ മാസത്തിൽ സ്കൂളുകൾ തുറക്കുമ്പോൾ സമഗ്ര മാറ്റവുമായി പുതിയ പാഠപുസ്തകങ്ങളാണ് വിദ്യാർത്ഥികൾക്ക് മുന്നിലെത്തുക. 2025 മുതൽ എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരും. ഇപ്പോൾ നടക്കുന്ന പാഠ്യപദ്ധതി ചർച്ചകൾക്ക് ശേഷം 2022 നവംബര്‍ 30നകം 26 ഫോക്കസ് ഗ്രൂപ്പുകളുടെ പൊസിഷന്‍ പേപ്പറുകള്‍ പൂര്‍ത്തിയാക്കും.
2022 ഡിസംബര്‍ 31നകം കരട് പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ രൂപീകരിക്കും. 2023 ജനുവരി മാസം കരട് പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ള മേഖലാതല സെമിനാറുകള്‍, ചര്‍ച്ചകള്‍ സംഘടിപ്പിക്കും. 2023 ഫെബ്രുവരിയില്‍ പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ പൂര്‍ത്തിയാക്കും.
2023 മാര്‍ച്ച് മുതല്‍ പാഠപുസ്തക രചനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 2023 ഒക്ടോബറില്‍ പാഠപുസ്തക രചന ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും. 2024-25 അധ്യയനവര്‍ഷത്തില്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച പാഠപുസ്തകങ്ങള്‍ നിലവില്‍ വരും. 2025-26 അധ്യയന വര്‍ഷം എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരും.