SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നോണ്‍ ടെക്‌നിക്കല്‍ ട്രേഡ് വിഭാഗത്തില്‍ ഒഴിവുകള്‍. ആകെ 265 ഒഴിവുകളുള്ളതില്‍ 54 ഒഴിവ് കേരളത്തിലാണ്.12-15 മാസത്തെ പരിശീലനം ലഭിക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുശ്ശേരി, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവ ഉള്‍പ്പെടുന്ന സതേണ്‍ റീജിയണല്‍ ആണ് അവസരം. ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 12 വരെ നല്‍കാം.
അക്കൗണ്ട് എക്‌സിക്യൂട്ടീവ്/ഗ്രാജുവേറ്റ് അപ്രന്റീസ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ് എന്നീ വിഭാഗങ്ങളിലാണ് അപ്രന്റീസ് ഒഴിവുകള്‍.
പ്രായപരിധി 18-24വയസ്സ്. അപ്രന്റീസ് ചട്ടപ്രകാരമുള്ള സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. വിശദാംശങ്ങള്‍ക്ക് http://iocl.com