SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്. പ്രതിമാസം 20,065 രൂപയാണ് ശമ്പളം. ഒരു വര്‍ഷത്തേക്കാണ് നിയമനം.
BFA /DFA യോഗ്യത, കോറല്‍ ഡ്രാ, ഇല്ലുസ്ട്രേറ്റര്‍, ഫോട്ടോഷോപ്പ്, പേജ് മേക്കര്‍ എന്നീ സോഫ്റ്റ്വെയറുകളില്‍ പ്രാവീണ്യവും ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. സമാന മേഖലയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം ഉണ്ടാവണം. പ്രായ പരിധി 25 മുതല്‍ 45 വയസ്സ് വരെയാണ്. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ്, അപേക്ഷ എന്നിവ സഹിതം ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ് ലോട്ടറീസ്, വികാസ്ഭവന്‍, തിരുവനന്തപുരം-695610 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10.