SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ ആരംഭിച്ചു. ഇന്ന് SOCIOLOGY, ANTHROPOLOGY, ELECTRONIC SYSTEMS, PHILOSOPHY, COMPUTER SCIENCE, SANSKRIT പരീക്ഷകളാണ് നടക്കുന്നത്. നാളെ CHEMISTRY, HISTORY, ISLAMIC HISTORY & CULTURE,
BUSINESS STUDIES, COMMUNICATIVE ENGLISH, LITERATURE, PART II LANGUAGES പരീക്ഷകളും നടക്കും.
ഇന്നുമുതൽ ഒക്ടോബർ 31വരെയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 28ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിയിട്ടുണ്ട്. സ്കൂൾ പാർലമെന്റ് ഇലക്ഷൻ 28ന് നടക്കുന്ന സാഹചര്യത്തിലാണ് അന്നേ ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 31ലേക്ക് മാറ്റിയത്. പരീക്ഷാ സമയക്രമത്തിലോ മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്കോ മാറ്റം ഇല്ല.