SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: നവംബർ 1ലെ ലഹരി വിരുദ്ധ ശൃംഖലയുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം നാളെ (ഒക്ടോബർ 22)തിരുവനന്തപുരത്ത് ചേരും. ശനിയാഴ്ച രാവിലെ10 ന് തമ്പാനൂര്‍, മാഞ്ഞാലിക്കുളം ശിക്ഷക് സദനില്‍ ആണ് യോഗം ചേരുക. യോഗത്തില്‍ ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം,പൊതുവിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
കോര്‍പറേഷന്‍ പരിധിയിലെ സ്കൂൾ, കോളേജ്, ഐടിഐ, പോളിടെക്നിക് പ്രിന്‍സിപ്പല്‍/ പ്രഥമാധ്യാപകർ സംഘാടക സമിതിയില്‍ പങ്കെടുക്കണം.വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളേയും കോളേജ് യൂണിയന്‍ ഭാരവാഹി കളേയും യോഗത്തിൽ പങ്കെടുപ്പിക്കും.
ഡിജിപി, എക്സൈസ് കമ്മീഷണര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മേയര്‍, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ (കോര്‍പറേഷന്‍) എന്നിവർക്കും യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരിക്കും. എന്‍എസ്എസ്, എന്‍സിസി, എസ്പിസി, റെഡ്ക്രോസ്, ലിറ്റില്‍ കൈറ്റ്സ് തുടങ്ങിയ സംഘടനകളുടെ സംസ്ഥാന/ ജില്ലാ ചുമതലയുള്ളവരെ സംഘാടക സമിതി യോഗത്തിൽ പങ്കെടുപ്പിക്കും.
മെഡിക്കല്‍ കോളേജ്, ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോമിയോ മെഡിക്കല്‍ കോളേജ്, ഡെന്‍റല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ലഹരി വിരുദ്ധ ശൃംഖല വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിൽ പങ്കാളികൾ ആകണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും അഭ്യർത്ഥിച്ചു.