SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 25 മുതൽ ആരംഭിക്കും. പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം ഇന്നുമുതൽ ആരംഭിച്ചു. ചോദ്യപേപ്പർ സൂക്ഷിക്കുന്ന സ്കൂളുകളിൽ പ്രിൻസിപ്പൽമാർ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാച്ച്മാന്റെ സേവനം ലഭ്യമാക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്.
വാച്ച്മാന്റെ സേവനം ലഭ്യമല്ലെങ്കിൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദ്ദേശം ഉണ്ട്. പരീക്ഷകൾ ഒക്ടോബർ 25ന് ആരംഭിച്ച് ഒക്ടോബർ 31ന് അവസാനിക്കും. 28ലെ പരീക്ഷ 31ലേക്ക് മാറ്റിയിട്ടുണ്ട്. പഴയ ടൈം ടേബിൾ ചുവടെ ചേർക്കുന്നു.