SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിൽ. മലപ്പുറത്ത് 62,729 പേരാണ് ഇവർഷം പ്രവേശനം നേടിയത്. ആകെ 4,23,303 പേരാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 4,15,023 പേർക്ക് പ്ലസ് വൺ പ്രവേശനം നേടാനായി.
ഹയർ സെക്കണ്ടറിയിൽ 43,772 ഉം വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 3,916 ഉം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഈ വർഷം പരാതികൾ ഇല്ലാതെ പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാക്കാനായിയെന്ന് മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു.
ഓരോ ജില്ലയിലും പ്രവേശനം നേടിയവരുടെ എണ്ണം താഴെ
തിരുവനന്തപുരം- 33,363
കൊല്ലം – 27,359
പത്തനംതിട്ട – 11,371
ആലപ്പുഴ – 20,896
കോട്ടയം – 20,721
ഇടുക്കി – 10,423
എറണാകുളം – 32,996
തൃശ്ശൂർ – 34,065
പാലക്കാട് – 32,918
കോഴിക്കോട് – 39,697
വയനാട് – 10,610
കണ്ണൂർ – 32,679
കാസർഗോഡ് – 16,082
ഹയർസെക്കൻഡറിയിൽ ആകെ 3,85,909 പേർ പ്രവേശനം നേടി. വെക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനം നേടിയവർ 29,114 പേരാണ് പ്രവേശനം നേടിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.