പ്രധാന വാർത്തകൾ
എസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽ

പ്ലസ് വൺ അവസാന അലോട്മെന്റ്: ബാക്കിയുള്ള സീറ്റുകളിലെ പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം

Oct 7, 2022 at 1:03 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ്
ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് നിലവിലുള്ള വേക്കൻസിയിൽ പ്രവേശനംനേടുന്നതിനായി
ഇന്നുമുതൽ (ഒക്ടോബർ 7) വീണ്ടും അപേക്ഷിക്കാം. ഇന്ന് രാവിലെ മുതൽ നാളെ (ഒക്ടോബർ 8ന്) വൈകിട്ട് 4 മണി വരെയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല.

\"\"

കൂടാതെ മുൻഅലോട്ട്മെന്റുകളിൽ നോൺ-ജോയിനിങ് ആയവർ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്കും അപേക്ഷിക്കുവാൻ
അർഹതയില്ല. വേക്കൻസി ലിസ്റ്റ് നിലവിലുള്ള അഡ്മിഷൻ വെബ്സൈറ്റായ
http://hscap.kerala.gov.in -ൽ ഇന്ന് (ഒക്ടോബർ 7) രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും .

\"\"

പ്രസ്തുത വേക്കൻസിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ വേക്കൻസി അപേക്ഷ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താവുന്നതാണ്. വിശദ നിർദ്ദേശങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News