SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: 5 വിദ്യാർത്ഥികളും അധ്യാപകനും അടക്കമുള്ളവരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി.
ദുഃഖത്തിൽ പങ്കുചേരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
ദേശീയപാതയിലെ പാലക്കാട് വടക്കഞ്ചേരിയിലാണ് ഇന്നലെ അർധരാത്രിയോടെ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടമുണ്ടായത്.
സ്കൂളിൽ നിന്ന് ടൂർ പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിയിൽ ഇടിച്ചാണ് 9 പേർ മരിച്ചത്. 38 പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ 5വിദ്യാർഥികളും, ഒരുഅധ്യാപകനും ഉൾപ്പെടുന്നു. കെഎസ്ആർടിസി ബസിലെ 3 യാത്രക്കാരും മരിച്ചു. ടൂറിസ്റ്റ്ബസ്സിലുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരമാണ്.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് ടൂർ പോയ ബസ്, കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിന്‍റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കെഎസ്ആർടിസി ബസിന് പുറകിൽ ഇടിച്ച ടൂറിസ്റ്റ് ബസ് തലകീഴായി മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് പരാതി ഉണ്ട്.