SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഒക്ടോബർ 10നകം പൂർത്തിയാക്കും. നിലവിൽ പ്രസിദ്ധീകരിച്ച സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയാക്കിയ ശേഷം ബാക്കി സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. നിലവിൽ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഒക്ടോബർ 6ന് വൈകിട്ട് 5നകം പ്രവേശനം നേടണം. സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അവസാന അവസരമാണിത്.
ട്രാൻസ്ഫർ അലോട്മെന്റ് പ്രകാരം അതേ സ്കൂളിൽ കോബിനേഷൻ മാറ്റം ലഭിച്ചാലും പ്രവേശനം മാറ്റിനൽകണം. ഇവർ അധിക ഫീസുണ്ടെങ്കിൽ അത് മാത്രം അടച്ചാൽ മതിയാകും. പ്രവേശനം നേടിയ അതേ കോബിനേഷനിൽ തന്നെ മറ്റൊരു
സ്കൂളിലേക്കു മാറ്റം ലഭിച്ച വിദ്യാർത്ഥികൾ
പുതിയ സ്കൂളിൽ ചേരുമ്പോൾ ഫീസ് അടയ്ക്കേണ്ടതില്ല. എന്നാൽ കോഷൻ ഡിപ്പോസിറ്റും പിടിഎ ഫണ്ടും അടയ്ക്കണം. പുതിയ സ്കൂളിൽ പുതിയ കോബിനേഷനിൽ പ്രവേശനം നേടുമ്പോൾ കോഷൻ ഡെപ്പോസിറ്റി
നും പിടിഎ ഫണ്ടിനുമൊപ്പം അധിക ഫീസ് ആവശ്യമുണ്ടങ്കിൽ അടയ്ക്കണം.
ഇത്തരത്തിൽ സ്കൂൾ, കോമ്പിനേഷൻ മാറ്റം പൂർത്തിയായ ശേഷം സംസ്ഥാനത്ത് ബാക്കി വരുന്ന പ്ലസ് വൺ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഇതിനുള്ള തീയതി ഉടൻ പ്രഖ്യാപിക്കും. സ്പോട്ട് അഡ്മിഷനിലൂടെ ബാക്കി സീറ്റുകളിലേക്ക് പ്രവേശനം നടത്തി ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഒക്ടോബർ 10ന് പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.