SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
കണ്ണൂർ:സർവകലാശാലയുടെ ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം. യോഗ്യത: ബയോഇൻഫ്രോമാറ്റിക്സ് / കംപ്യൂട്ടേഷണൽ ബയോളജി അനുബന്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദം; ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ കുറഞ്ഞത് 55% മാർക്ക്. നെറ്റ് /പി എച്ച് ഡി ഉള്ളവർക്കും അനുബന്ധ വിഷയ മേഖലയിൽ ഗവേഷണ പ്രസിദ്ധികരണങ്ങൾ ഉള്ളവർക്കും മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവ്വകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ സെപ്തംബർ 30 വെള്ളിയാഴ്ച രാവിലെ 10:30 മണിക്ക് മുമ്പായി ഹാജരാകണം.
സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല, പയ്യന്നൂർ ക്യാമ്പസ്സിൽ എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി) പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം സെപ്തംബർ 28 രാവിലെ 10. 30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9447458499
ടോക്കൺ രജിസ്ട്രേഷന് അപേക്ഷിക്കാം
രണ്ടാം വർഷ ബിരുദ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത്, മൂന്നാം വർഷ ട്യൂഷൻ ഫീസ് അടക്കുകയും എന്നാൽ മൂന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന 2017, 2018, 2019 അഡ്മിഷൻ വിദൂരവിദ്യാഭ്യാസ വിദ്യാർത്ഥികൾക്ക് മാർച്ച് 2022 പരീക്ഷയ്ക്ക് ടോക്കൺ രജിസ്ട്രേഷൻ അനുവദിച്ച് തുടർന്ന് വരുന്ന മൂന്നാം വർഷ പരീക്ഷ എഴുതാൻ അവസരം നൽകുന്നു. കോവിഡ് 19 കാരണം മൂന്നാം വർഷ ട്യൂഷൻ ഫീസ് ഒടുക്കാൻ കഴിയാത്ത മേൽ വിഭാഗത്തിലെ അർഹരായ വിദ്യാർത്ഥികൾക്കും ട്യൂഷൻ ഫീസടച്ച് ടോക്കൺ രജിസ്ട്രേഷൻ അനുവദിക്കും. വിശദവിവരങ്ങൾക്ക് വിദൂരവിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെടുക
ഹാൾടിക്കറ്റ്
30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
30.09.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (റെഗുലർ), ഏപ്രിൽ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം ഹാൾടിക്കറ്റിൽ നിർദേശിച്ച സെന്ററുകളിൽ ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഗവണ്മെന്റ് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് പരീക്ഷാസമയം കൈവശം കരുതേണ്ടതാണ്.