SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: വനിതാ സിവിൽ പൊലീസ് ഓഫിസർ ഷോർട് ലിസ്റ്റിൽ ഉള്ളവർക്ക് കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും സെപ്റ്റംബർ 26ന് തുടങ്ങും. 157 സെന്റിമീറ്റർ ഉയരം വേണം. പട്ടികജാതി വിഭാഗക്കാർക്ക് 150 സെ.മീറ്റർ. 2 കണ്ണുകൾക്കും പൂർണകാഴ്ചശക്തി വേണം.
8 ഇനങ്ങളാണ് കായിക പരീക്ഷയിലുള്ളത്. ഇതിൽ 5 എണ്ണത്തിൽ ജയിക്കണം. 17 സെക്കൻഡിൽ 100 മീറ്റർ ഓട്ടം, 1.06 മീറ്റർ ഹൈജംപ്, 3.05 മീറ്റർ ലോങ് ജംപ്, 4 കിലോയുടെ ഷോട്പുട്ട് – 4.88 മീറ്റർ, 36 സെക്കൻഡിൽ 200 മീറ്റർ ഓട്ടം, 14 മീറ്റർ ത്രോ ബോൾ, 25×4 മീറ്റർ ഷട്ടിൽ റേസ്, ഒരു മിനുറ്റിൽ 80 തവണ സ്കിപ്പിങ് എന്നിവയാണ് കായിക ഇനങ്ങൾ.
ഒക്ടോബർ ഒന്നിനു ടെസ്റ്റ് പൂർത്തിയാകും. അനുവദിച്ച കേന്ദ്രങ്ങളിൽ കൃത്യ സമയത്ത് ഹാജരാകണം. അറിയിപ്പു ലഭിക്കാത്തവർ പിഎസ്സി ആസ്ഥാന ഓഫിസുമായി ബന്ധപ്പെടുക.