SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 5മുതൽ 10വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി അനുവദിക്കുന്ന തളിര് സ്കോളർഷിപ്പിന് സെപ്റ്റംബർ 30വരെ അപേക്ഷിക്കാം. സംസ്ഥാനത്തെ സർക്കാർ/
എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള തളിര് സ്കോളർഷിപ്പ് പരീക്ഷയ്ക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാനം, ആനുകാലികം, സാഹിത്യം, ചരിത്രം, ബാലസാഹിത്യം, തളിര് മാസിക
എന്നിവയെ ആസ്പദമാക്കിയാണ് തളിര് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്.
തളിര് വാർഷിക വരിസംഖ്യയായ 200/-രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന
കുട്ടികൾക്കെല്ലാം ഒരു വർഷത്തേയ്ക്ക് തളിര് മാസിക സൗജന്യമായി നൽകുന്നതാണ്. 100-ൽ കൂടുതൽ കുട്ടികൾ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സൗജന്യമായി നൽകുന്നതാണ്. ജൂനിയർ (5,6,7 ക്ലാസ്സുകൾ) സീനിയർ (8,9,10 ക്ലാസ്സുകൾ) വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാനതല മത്സര വിജയികളെ കൂടാതെ ജില്ലാതല മത്സര വിജയികൾക്കും സ്കോളർഷിപ്പ് അനുവദിക്കും. തളിര് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സെപ്റ്റംബർ 30 വരെ സമയമുണ്ട്. രജിസ്ട്രേഷനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു.
https://scholarship.ksicl.kerala.gov.in കൂടുതൽ വിവരങ്ങൾക്ക് 0471-2333790,
8547971483 എന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതുമാണ്.