SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ കമ്പൈൻഡ് ബിരുദ തല പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലായി 20000 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

ഓഡിറ്റ്സ് ആൻഡ് അക്കൗണ്ട്സ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഐബി, റെയിൽവേ, വിദേശകാര്യം, വിവിധ മന്ത്രാലയങ്ങൾ, സെൻട്രൽ എക്സൈസ്, എൻഫോഴ്സ്മെന്റ്, സിബിഐ, എൻഐഎ, പോസ്റ്റൽ, നാർക്കോട്ടിക്സ്, സി ആൻഡ് എജി, ഇന്റലിജൻസ്, സ്റ്റാറ്റിറ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ തുടങ്ങിയ വകുപ്പുകളിലാണ് ഗ്രൂപ്പ് ബി ഒഴിവുകളുള്ളത്.

കേന്ദ്ര മന്ത്രാലയങ്ങൾ, സി ആൻഡ് എജി, പോസ്റ്റൽ, കേന്ദ്ര സർക്കാർ ഓഫിസുകൾ, മിലിട്ടറി എൻജിനീയറിങ് സർവീസുകൾ, നാർക്കോട്ടിക്സ്, ബോർഡർ റോഡ് ഓർഗനൈസേഷൻ തുടങ്ങിയവയിലേക്കാണ് സി ഗ്രൂപ്പിൽ ഒഴിവുകൾ.

100 രൂപയാണ് അപേക്ഷാ ഫീസ്. ഭിന്നശേഷിക്കാർ, വനിതകൾ, പട്ടികവിഭാഗം, വിമുക്ത ഭടന്മാർ എന്നിവർക്കു ഫീസില്ല. നിയമനത്തിനുള്ള ടയർ വൺ പരീക്ഷ ഡിസംബറിൽ നടക്കും. http;//ssc.nic.in വഴി ഒക്ടോബർ 8നകം അപേക്ഷിക്കണം. സംസ്ഥാനത്ത് എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

0 Comments