SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്ക്‌നിക്ക് കോളേജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്. ആർ. പി) കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ എസ്.എസ്.എൽ.സി/ തത്തുല്യ കോഴ്‌സും ഐ.ടി.ഐ-ൽ (മെഷിനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ഓപ്പറേറ്റർ, ഫൗണ്ടൺറി മാൻ, ടൂൾ & ഡൈമേക്കർ (ജിഗ്‌സ് ആന്റ് ഫിക്‌സ്‌ച്ചേർസ്), ടൂൾ & ഡൈമേക്കർ (ഡൈസ് & മോൾഡ്) ഇവയിൽ ഏതെങ്കിലുമൊരു ട്രേഡിൽ ഐടിഐ പാസ്സായവരോ ഫിറ്റിങ്/ കാർപെന്ററി/ ടർണിങ് ട്രേഡിൽ👇🏻
റ്റി. എച്ച്. എസ്. എൽ.സി പാസ്സായവരോ ആയിരിക്കണം. അപേക്ഷ ഫോറം 60 രൂപ (എസ്.എസി, എസ്.റ്റിവിഭാഗക്കാർക്ക് 30 രൂപ) നിരക്കിൽ സെൻട്രൽ പോളിടെക്‌നിക് കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 10നു വൈകിട്ട് നാലു മണിവരെ. കൂടുതൽ വിവരങ്ങൾക്ക്: 0471-2360391.