SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് 26ന് പ്രസിദ്ധീകരിക്കുമെന്ന് സൂചന. രണ്ടാം സപ്ലിമെന്ററി ആലോട്മെന്റിന് അപേക്ഷ പുതുക്കി നൽകാനുള്ള സമയം ഇന്നലെ വൈകിട്ട് 5വരെയായിരുന്നു. രണ്ട് ദിവസമാണ് ഇതിനായി അനുവദിച്ചത്. ഇന്നും നാളെയും അലോട്മെന്റ് നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച്ച അലോട്മെന്റ് ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം.
അലോട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in -ൽ ലഭിക്കും. ലിസ്റ്റ് പ്രകാരം അന്നുതന്നെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും
അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവരെയും (നോൺ-ജോയിനിങ്ങ് ആയവർ) അലോട്മെന്റിന് പരിഗണിക്കില്ല.
തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉണ്ടെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. അലോട്മെന്റ് വേഗം പ്രസിദ്ധീകരിച്ച് ഈ മാസം 30നകം പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.