SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരൂര്‍: നാട്ടിലെ മാലിന്യപ്രശ്നത്തിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് പൊറൂര്‍ വിഎംഎച്ച്എം എല്‍പി സ്കൂള്‍. ഇതിനായി ആരോഗ്യ മാലിന്യ നിര്‍മാര്‍ജന വാര്‍ഷിക പദ്ധതി സ്കൂളില്‍ തുടങ്ങുകയാണ് ആദ്യം ചെയ്തത്. ഇതിന്റെ ഭാഗമായി സ്കൂളിന്‍റെ ചുറ്റുവട്ടത്തുള്ള വീടുകളില്‍ നിന്ന് വിദ്യാര്‍ഥികളുടെ സഹായത്തോടെ പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ചു.
എല്ലാംകൂടി ഒരു ക്വിന്‍റലിലേറെ പ്ലാസ്റ്റിക് മാലിന്യം ഇവിടെയെത്തി. കൂട്ടത്തിലുള്ള വലിയ കുപ്പികള്‍ക്കുള്ളില്‍ മറ്റു പ്ലാസ്റ്റിക്കുകള്‍ കുത്തി നിറച്ച ശേഷം അത് സിമന്‍റിനുള്ളില്‍ വച്ച് 8 മീറ്റര്‍ നീളമുള്ള ഇരിപ്പിമുണ്ടാക്കി. പൂന്തോട്ടത്തിലെ തണലുള്ള ഭാഗത്താണ് നിര്‍മിച്ചത്. സ്കൂളിലെ ഹരിതസേനയാണ് നേതൃത്വം നല്‍കിയത്. എക്കോ ബ്രിക്സ് എന്ന് പേരിട്ട ഈ ഇരിപ്പിടത്തിലാണ് കുട്ടികള്‍ ഇപ്പോള്‍ ഇടവേളകളില്‍ വിശ്രമിക്കാനെത്തുന്നത്.
മാലിന്യസംസ്കരണ ബോധവല്‍ക്കരണത്തിനുള്ള വിവിധ സംവിധാനങ്ങളുടെ പ്രദര്‍ശനങ്ങളും ഇവിടെ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. മനോഹരമായ പൂന്തോട്ടത്തിലെ ചെറിയ കുളങ്ങളില്‍ കൊതുകിനെ നശിപ്പിക്കാന്‍ ഗപ്പി ഇനത്തില്‍ പെട്ട മീനുകളെ വളര്‍ത്തുന്നുണ്ട്. വിശാലമായ അടുക്കളത്തോട്ടവും ഇവിടെയുണ്ട്. നാട്ടുകാരിലും വിദ്യാര്‍ഥികളിലും കൃഷിയുടെ താല്‍പര്യം വളര്‍ത്താന്‍ തൈകളുടെ വിതരണവും സ്കൂള്‍ നടത്തുന്നു.
പ്രധാനാധ്യാപിക വി.ഹര്‍ഷ, പിടിഎ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് എന്നിവരാണ് എല്ലാത്തിനും മേല്‍നോട്ടം വഹിക്കുന്നത്.