SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: ഈ വർഷത്തെ പ്രീമെട്രിക് സ്കോളർഷിപ്പിന് (ലംപ്സം ഗ്രാന്റ്, എഡ്യൂക്കേഷൻ എയ്ഡ്, സ്റ്റൈപ്പന്റ്) അപേക്ഷിക്കാൻ വീണ്ടും അവ
സരം. സ്കോളർഷിപ്പ് അപേക്ഷയ്ക്കുള്ള സമയപരിധി നീട്ടിനൽകി ഉത്തരവായി. 30 ദിവസമാണ് ഇതിനായി വീണ്ടും അനുവദിച്ചത്. സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 15ന് അവസാനിച്ചിരുന്നു.
എന്നാൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനിയും അപേക്ഷകൾ അയക്കാത്ത സാഹചര്യത്തിലാണ് സമയം നീട്ടി നൽകിയത്.
ഈ വർഷത്തെ പ്രീമെട്രിക് അപേക്ഷകൾ ഇനിയും നൽകാത്ത സ്ഥാപനങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനു ഒക്ടോബർ ഒന്നുമുതൽ 31വരെ സമയം അനുവദിച്ചു.👇🏻
ഇതിനായി ഇ-ഗ്രാന്റ്സ് സൈറ്റ് വീണ്ടും ഓപ്പൺ ചെയ്യും. എല്ലാ സ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ഓൺലൈൻ അപേക്ഷകൾ 2022 ഒക്ടോബർ 31ന് മുൻപായി പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്. ഒക്ടോബർ 31ന് ശേഷം ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് അവസരമുണ്ടായിരിക്കുന്നതല്ല.