തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ ഒക്ടോബർ മാസത്തിൽ നടത്തുന്ന കെ.ജി.സി.ഇ (ഏപ്രിൽ 2022) പരീക്ഷയുടെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. നോട്ടിഫിക്കേഷൻ http://sbte.kerala.gov.in ൽ ലഭ്യമാണ്. ഈ വെബ്പോർട്ടലിൽ ഓൺലൈനായി പരീക്ഷാ രജിസ്ട്രേഷൻ ഇന്നുമുതൽ (സെപ്റ്റംബർ 17) നടത്താം. 790 രൂപ സൂപ്പർഫൈനോടു കൂടി രജിസ്ട്രേഷൻ നടത്താവുന്ന അവസാന തീയതി ഒക്ടോബർ 11.👇🏻👇🏻
റെഗുലർ വിദ്യാർഥികളുടെ റെഗുലർ പരീക്ഷയുടെ ഫീസ് 660 രൂപ, സപ്ലിമെന്ററി പരീക്ഷാ ഫീസ് ഓരോ പേപ്പറിനും 170 രൂപ, പ്രാക്ടിക്കൽ പരീക്ഷാ ഓരോ പേപ്പറിനും 170 രൂപ എന്നിങ്ങനെയാണ്. റെഗുലർ വിദ്യാർഥികൾക്ക് പോർട്ടലിൽ ലഭ്യമായ വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. സപ്ലിമെന്ററി വിദ്യാർഥികൾ അവരുടെ പ്രൊഫൈൽ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതും തുടർന്ന് പരീക്ഷാ രജിസ്ട്രേഷൻ നടത്തേണ്ടതുമാണ്.